
പത്തനംതിട്ട: എല്ലാ ജീവനക്കാർക്കും പെൻഷൻ ഉറപ്പുവരുത്തുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസംസ്ഥാന പൊതുമേഖലാ ജീവനക്കാരും അദ്ധ്യാപകരും എട്ടിന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് എഫ്.എസ്.ഇ.ടി.ഓ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണകൾ നടത്തി.
റാന്നി പെരുമ്പുഴയിൽ നടത്തിയ ധർണ്ണ കേരള എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാമുവേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ലക്ഷ്മി ദേവി, കെ.എസ്.ടി.എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബിനു കെ.സാം, എഫ്.എസ്.ഇ.ടി.ഓ താലൂക്ക് സെക്രട്ടറി ടി.കെ.സജി, യൂണിയൻ റാന്നി ഏരിയ സെക്രട്ടറി ഒ.ടി.ദിപിൻ ദാസ് എന്നിവർ പ്രസംഗിച്ചു.
അങ്ങാടിപേട്ടയിൽ നടന്ന സായാഹ്ന ധർണ്ണ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റിയംഗം ബി.ബിനു ഉദ്ഘാടനം ചെയ്തു. ബിജി.കെ.നായർ, ജി.ബിനുകുമാർ, ജെ.പി.ബിനോയ്, എം.എസ്.വിനോദ് എന്നിവർ പ്രസംഗിച്ചു.
പഴവങ്ങാടി ഇട്ടിയപ്പാറയിൽ കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാജേഷ് വള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വി.കെ.അജിത് കുമാർ, എസ്.ലക്ഷ്മിദേവി എന്നിവർ പ്രസംഗിച്ചു.
വടശേരിക്കരയിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്‌സ് ഉദ്ഘാടനം ചെയ്തു. ബിജി കെ.നായർ, വി.കെ.അജിത് കുമാർ, ബിനു കെ. സാം എന്നിവർ സംസാരിച്ചു.
പെരുനാട് വലിയ പാലം ജംഗ്ഷനിൽ എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.