മലയാലപ്പുഴ: മലയാലപ്പുഴ ദേവീക്ഷേത്രത്തിന്റെ മൂലസ്ഥാനമായ നല്ലൂർ തോമ്പിൽ കൊട്ടാരത്തിൽ നടന്ന ദേവപ്രശ്‌ന പരിഹാരമായി എല്ലാ മലയാളമാസത്തിലെയും മൂന്നാമത്തെ വെള്ളിയാഴ്ചകൾ തോറും നടന്നുവരുന്ന പൂജാ കർമ്മങ്ങൾ നാളെ ഇരവിമംഗലം ഹരിക്കുട്ടൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5ന് ഗണപതിഹോമം, ഭാഗവതപാരായണം വൈകിട്ട് 5മുതൽ ഡോ.ഗോവിന്ദ് കമ്മത്തിന്റെ കാർമികത്വത്തിൽ സാമൂഹാർച്ചനയും 6.30ന് ദീപാരാധനയും തുടർന്ന് ഭഗവതിസേവയും നട​ക്കും.