ചെങ്ങന്നൂർ: വിശ്വകർമ്മ സർവീസ് സൊസൈറ്റി 33-ാം കല്ലിശേരി ശാഖ പുതുവത്സരത്തോടനുബന്ധിച്ച് ഒരുമ കുടുംബ സംഗമം വിവിധ പരിപാടികളോടെ നടത്തി. ശാഖാ പ്രസിഡന്റ് വി.എസ്. രാജന്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം വാർഡ് മെമ്പർ ജലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിന്റെ സേവനം അംഗങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച ക്യാമ്പ് തപാൽ ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള സവിയാ രാജ് നിർവഹിച്ചു. തുടർന്ന് ചെങ്ങന്നൂർ മൈക്രോലാബുമായി സഹകരിച്ച് സൗജന്യ രക്തപരിശോധന ക്യാമ്പ് നടത്തി. എം.പി.സജികുമാർ, വി.എസ്. ശശികുമാർ, കെ.കെ.മോഹൻ എന്നിവർ പ്രസംഗിച്ചു.