അടൂർ :പന്നിവിഴ ബ്രദേഴ്സ് യുവജന കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥി -യുവജനസംഗമം സംഘടിപ്പിച്ചു.മൈൻഡ് റിസർച്ച് ഫൗണ്ടേഷൻ ഡയറക്ടർ പ്രീത് ചന്ദനപ്പള്ളി ഉദ്ഘാടനം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് തൗഫീഖ് രാജൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അഖിൽ.എ,കെ.സി നാണു,പി.എ ചന്ദ്രൻ, ഷാനവാസ് വാഴപ്പാറ, സുധീഷ്,ശ്രീജു, ദിപിൻ എന്നിവർ പ്രസംഗിച്ചു.