02-presclub

പത്തനംതിട്ട : ഫെബ്രുവരി 23, 24, 25 തീയതികളിൽ അടൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻസഭയുടെ 20​ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ അഖിലേന്ത്യാ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി പ്രകാശനം ചെയ്തു.
കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ചാമുണ്ണി, സംസ്ഥാന പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ, സംസ്ഥാന സെക്രട്ടറി എൻ. രവീന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ ചിറ്റയം ഗോപകുമാർ എം.എൽ. എ, കൺവീനർ എ. പി.ജയൻ, കിസാൻസഭ ജില്ലാ സെക്രട്ടറി ജിജി ജോർജ്ജ്, ജില്ലാ പ്രസിഡന്റ് ആർ.രാജേന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. കാർഷിക ഉദ്പന്നങ്ങളുടെ വിലതകർച്ച, വിവിധ ലോക വാണിജ്യ കരാറുകൾ ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് ഏൽപിച്ചിട്ടുള്ള ആഘാതം, ആഭ്യന്തര ഉദ്പാദനമേഖലയിലെ ബഹുരാഷ്ട്രകുത്തകകളുടെ കടന്നുകയറ്റം, റബ്ബർവില തകർച്ച എന്നീ പ്രശ്‌നങ്ങളും പരിഹാര നിർദ്ദേശങ്ങളും സമ്മേളനം ചർച്ച ചെയ്യും.