അടൂർ: അടൂർ ഓർത്തഡോക്സ് കൺവെൻഷന് ഭക്തി നിർഭരമായ തുടക്കം.അഞ്ച് വരെ അടൂർ പാണംതുണ്ടിൽ ഓഡിറ്റോറിയത്തിലാണ് കൺവെൻഷൻ നടക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസനത്തിന്റെ അടൂർ, പറക്കോട്, ഏനാത്ത്, കടമ്പനാട് എന്നീ നാല് മേഖലകൾ ഉൾപ്പെടുത്തി 24 വർഷമായി നടത്തി വരുന്ന സുവിശേഷ മഹായോഗമാണിത്.
ഡോ.സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ.ഏലിയാസ് ചെറുകാട്ട് നയിച്ച വചന ശുശ്രൂഷയും സമർപ്പണ പ്രാർത്ഥനയും ആശിർവാദവും നടന്നു. ഇന്ന് രാവിലെ 10ന് ധ്യാനയോഗത്തിന് ഫാ.ജോൺ ടി.വർഗീസ് നേതൃത്വം നല്കും.12.30 ന് ഉച്ചനമസ്ക്കാരം, ഭക്ഷണം. 6 ന് സന്ധ്യാനമസ്ക്കാരം, 6.30 ന് ഗാനശുശ്രൂഷ, 7 ന് നടക്കുന്ന വചന ശുശ്രുഷയ്ക്ക് ഫാ.വർഗീസ് ടി.അഞ്ചൽ നേതൃത്വം നല്കും. 8.15ന് സമർപ്പണ പ്രാർത്ഥന, ആശിർവാദം, 4 ന് വൈകിട്ട് 6ന് സന്ധ്യാനമസ്ക്കാരം, 6.30ന് വചന ശുശ്രൂഷക്ക് മെർലിൻ ടി. മാത്യുസ് നേതൃത്വം നല്കും. 8.15ന് സമർപ്പണ പ്രാർത്ഥന, ആശിർവാദം. സമാപന ദിവസമായ 5 ന് ഉച്ചയ്ക്ക് 2.30 ന് ഏയ്ഞ്ചൽ മീറ്റ്, 6.30ന് സന്ധ്യാനമസ്കാരം, 6.30 ന് ഗാനശുശ്രൂഷ. 7 ന് നടക്കുന്ന വചന ശുശ്രൂഷക്ക് ഫാ. ഷിബു റ്റോം വർഗീസ് നേതൃത്വം നല്കും. 8ന് ഡോ.സഖറിയാസ് മാർ അപ്രേം മെത്രോപ്പൊലീത്താ സമാപനസന്ദേശം നല്കും. 8.30 ന് കാൻഡിൽ പ്രെയർ, ആശിർവാദം എന്നിവയോടു കൂടി കൺവെൻഷൻ സമാപിക്കുമെന്ന് വികാരിമാരായ ജേക്കബ് റോയി, പി.എം.ഏബ്രഹാം, പബ്ലിസിറ്റി കൺവീനർ ജോൺസൺ കുളത്തിൽ, പി.വൈകോശി, കരോട്ട്, ജയിംസ് ഫിലിപ്പോസ്, സഖറിയ പുത്തൻവീട്ടിൽ എന്നിവർ പറഞ്ഞു.