എഴുമറ്റൂർ:തപസ്യ എഴുമറ്റൂർ കൊറ്റനാട് യൂണിറ്റും എഴുമറ്റൂർ സെൻട്രൽ ആർട്‌സ് ക്ലബ് ആൻഡ് ലൈബ്രറിയും സംയുക്തമായി എഴുത്തച്ഛൻ ദിനാചരണം നടത്തി. സുരേഷ് നവദീപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വലിയകുണം ഹരികുമാർ നമ്പൂതിരി തപസ്യ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു.കുമാരി അമൃതശ്രീ വി.പിള്ള മുഖ്യപ്രഭാഷണം നടത്തി.എഴുമറ്റൂർ ഉണ്ണി കവിത ആലപിച്ചു.കലേഷ് പ്രസാദ്,അംബിക ഉണ്ണികൃഷ്ണൻ,ആർ.എൽ.വി സനോജ് പുറമറ്റം,സുരേഷ് വർമ്മ എന്നിവർ പ്രസംഗിച്ചു.