കോഴഞ്ചേരി: കോഴഞ്ചേരിയിൽ ആദ്യമായി ആംബുലൻസ് സൗകര്യം ഏർപ്പെടുത്തിയ റോട്ടറി ക്ലബ് ആധുനീക ഹൈടെക് ആംബുലൻസ് ഇന്ന് പൊതുജനങ്ങൾക്കായി സമർപ്പിക്കും. ക്ലബിന്റെ സാമൂഹിക സേവന വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് 20 ലക്ഷം രൂപ ചെലവിൽ ആംബുലൻസ് പുറത്തിറക്കുന്നത്.എല്ലാവിധ ആധുനിക മെഡിക്കൽ ക്രമീകരണങ്ങളും ഇതിൽ സംജ്ജീകരിച്ചിട്ടുണ്ട്.അര നൂറ്റാണ്ട് പിന്നിടുന്ന റോട്ടറി ക്ലബ് 33 വർഷം മുൻപാണ് ആദ്യമായി കോഴഞ്ചേരിയിൽ ആംബുലൻസ് സർവീസ് ആരംഭിച്ചത്.സാധാരണക്കാർക്ക് ഉപയോഗപ്രദമായ വിധം സൗജന്യമായും കുറഞ്ഞ നിരക്കിലുമാണ് ഇപ്പോഴുള്ള മൂന്ന് ആംബുലൻസുകളും പ്രവർത്തിപ്പിക്കുന്നത്.മൂന്ന് മൊബൈൽ മോർച്ചറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.റോട്ടറി ക്ലബ് പ്രസിഡണ്ട് ലക്ഷ്മി ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഇന്നു വൈകിട്ട് ഏഴിന് ചേരുന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെറി മാത്യു സാം ഉദ്ഘാടനം നിർവഹിക്കും.