റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും കാര്യക്ഷമമായതിനാലാണ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ചത്. ഭിന്ന ശേഷിക്കാർക്കും വികലാംഗർക്കും സൗകര്യപ്രദമായ നിലയിൽ ഫ്രണ്ട് ഓഫീസ് സംവിധാനമൊരുക്കി. പഞ്ചായത്തിന്റെയും ഘടക സ്ഥാപനങ്ങളെപ്പറ്റിയുള്ള അറിയിപ്പ് സൂചികകൾ സ്ഥാപിച്ചു. കുടിവെള്ളം, ടി.വി, ഹെൽപ്പ് ഡെസ്‌ക്ക്, ടോയ്‌ലറ്റ് എന്നീ സംവിധാനവുമൊരുക്കി.കൂടതെ പഞ്ചായത്ത് ഓഫീസ് പ്രത്യേക ക്യാബിനുകൾ തിരിച്ചു നവീകരിച്ചു. ഗ്രാമസേവകൻ, തൊഴിലുറപ്പ് പദ്ധതി, എൻജിനീയറിംഗ വിഭാഗം, അംഗൻവാടി സുപ്പർവൈസർ ഓഫീസ് എന്നിവയും കോൺഫറൻസ് ഹാളും നവീകരിച്ചു.
ഓൺലൈനായി ജനന, മരണ ,വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും, കെട്ടിട നികുതി അടയ്ക്കുന്നതിനു സംവിധാനമായി.