കോന്നി : പ്രമാടത്തിന്റെ പത്ത് ദിനരാത്രങ്ങൾക്ക് ഉത്സവച്ഛായ സമ്മാനിച്ച കോന്നി ഫെസ്റ്റ് സമാപിച്ചു. കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിൽ ദിവസേന നൂറുകണക്കിന് ആളുകളാണ് എത്തിയിരുന്നത്.സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.കൾച്ചറൽ ഫോറം പ്രസിഡന്റ് റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു.കൾച്ചറൽ ഫോറം കൺവീനർ ശ്യം.എസ്.കോന്നി,ട്രഷറർ കെ. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് മെഗാ ഗാനമേളയും ഉണ്ടായിരുന്നു.