തിരുവല്ല: 2018ലെ മഹാപ്രളയത്തിൽ ജീവനോപാധികൾ നഷ്ടമായ നഗരസഭാ പരിധിയിൽ താമസിക്കുന്ന പൊതുവിഭാഗം / പട്ടികജാതി വിഭാഗക്കാർക്ക് ഉപജീവന മാർഗങ്ങൾ കണ്ടെത്തുന്നതിന് ആവശ്യമായ ആനുകൂല്യം നൽകുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്ന പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്താൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നഗരസഭയിൽ ലഭ്യമാണ്.രേഖകൾ സഹിതം അപേക്ഷകൾ 9നകം സമർപ്പിക്കണം.