പന്തളം : ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനും തൊഴിൽ അവസരങ്ങൾ യഥാസമയം അർഹരായവരെ അറിയ്ക്കുന്നതിനും ഉദ്യോഗാർത്ഥികൾക്ക് കോച്ചിംഗ് ക്ലാസ്സ് നടത്തുന്നതിനും സംസ്ഥാന ലൈബ്രറി കൗൺസിൽ അടൂർ താലൂക്കിൽ അനുവദിച്ച കരിയർ ഗൈഡൻസ് സെന്ററിന്റെ ഉദ്ഘാടനം മങ്ങാരം ഗ്രാമീണ വായനശാലയിൽ മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണ പിള്ള നിർവ്വഹിച്ചു. വായനശാല പ്രസിഡന്റ് വി.സുശീലൻ അദ്ധ്യക്ഷനായിരുന്നു. ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടീയ വായനശാല ബാലവേദി ജോയിന്റെ സെക്രട്ടറി കെ.ഷിഹാദ് ഷിജു വിനെ പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി അനുമോദിച്ചു .പന്തളം നഗരസഭ കൗൺസിലർ എ.ഷാ കോടാലിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം റെമി കപൂർ,ബാലവേദി രക്ഷാധികാരി കെ.എച്ച് .ഷിജു ,കെ.ഡി.വിശ്വംഭരൻ, പി.ടി.മണിലാൽ, വർഗ്ഗീസ് മാത്യൂ എന്നിവർ പ്രസംഗിച്ചു. വായനശാല സെക്രട്ടറി കെ.ഡി.ശശീധരൻ സ്വാഗതവും ജോയിന്റെ സെക്രട്ടറി ജി.ബാലസുബ്രഹ്മണ്യം നന്ദിയും പറ

ഞ്ഞു.