പന്തളം: മങ്ങാരം ഗവ. യു.പി സ്‌കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ശാസ്ത്ര രംഗം, ഗണിത ശാസ്ത്രം ,സാമൂഹ്യശാസ്ത്രം പ്രവർത്തി പരിചയ പ്രദർശനം നടത്തി. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി പി.കൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാസ്ത്ര രംഗം ജില്ലാ കോഒാർഡിനേറ്റർ പി.എം.ശാമുവൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത, സ്‌കൂൾ മനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാർ ,സ്‌കൂൾ മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച്.ഷിജു ,സ്‌കൂൾ മാതൃസമിതി പ്രസിഡന്റ് രമ്യ സുരേന്ദ്രൻ,അദ്ധ്യാപകരായ വിഭു നാരായണൻ, ചിത്ര എന്നിവർ സംസാരിച്ചു.