02-anto

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതുനൽകുന്ന 156 -മത്തെ വീട് പ്രളയത്തിൽ വീട് നഷ്ടമായി അയൽവീടുകളിൽ അഭയം തേടിയ പന്തളം മങ്ങാരം കാവിന്റെ കിഴക്കേതിൽ രാജമ്മയുടെ 7 അംഗ കുടുംബത്തിന് ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സഹായത്താൽ പുതുവത്സര സമ്മാനമായി നൽകി. ചടങ്ങ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. താക്കോൽദാനം ഷിക്കാഗോ സോഷ്യൽ ക്ലബ് മുൻ ട്രഷററും സ്‌പോൺസറുമായ സണ്ണി ഇടിക്കുഴിയും, പ്രസിഡന്റ്​ പീറ്റർ കുളങ്ങരയും ചേർന്ന് നിർവഹിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബം അയൽവാസി എം.വി.വിജേഷിന്റ വീട്ടിൽ അഭയം തേടിയ വിവരം പത്രങ്ങളിലൂടെ അറിഞ്ഞ ടീച്ചർ സോഷ്യൽ ക്ലബ്ബ് നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് രണ്ടു മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 600 സ്​ക്വ​യർ ഫീറ്റ് വലുപ്പമുള്ള വീട് നിർമിച്ചു നൽകുകയായിരുന്നു. പീറ്റർ കുളങ്ങരയുടെയും സണ്ണി ഇടിക്കുഴിയുടെയും മക്കളുടെ വിവാഹ നിശ്ചയതോട് അനുബന്ധിച്ചു പുതുവത്സര സമ്മാനമായിട്ടാണ് വീട് നൽകിയത്. വാർഡ് മെമ്പർ എം. ജി.സുരേന്ദ്രൻ, കൗൺസിലർമാരായ പന്തളം മഹേഷ്​, ലൈല ഷാഹുൽ, കെ.പി. ജയലാൽ, രാധാകൃഷ്ണൻ നായർ, എം.വി.വിജേഷ്, ഹരിത എന്നിവർ പ്രസംഗിച്ചു.