തിരുവല്ല: പുതുവർഷ പുലരിയിൽ തട്ടുകടയിൽ കയറി യുവാവിനെ കുരുമുളക് സ്പ്രേ അടിച്ചു ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കുന്നന്താനം അമ്പലപ്പറമ്പിൽ അജിത്ത് (19 ), കുറ്റൂർ അരുണാഭവനിൽ അരുൺ (24 ) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ രണ്ടിന് നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുറ്റപ്പുഴ ഇടത്തിട്ട പൈനുമൂട്ടിൽ മലയിൽ കമറുദ്ദീ (21) നെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. അക്രമത്തിൽ ഉൾപ്പെട്ട മറ്റു മൂന്നുപേർ കൂടി പിടിയിലാകാനുണ്ട്.