തിരുവല്ല: തിരുമൂലപുരം സീമെൻസ് ഫുട്ബോൾ ടൂർണമെന്റിലെ ആദ്യ സെമി ഇന്ന് എസ്.എൻ.വി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 5ന് സാന്റോസ് കോട്ടയം പൾസ് ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളത്തെയാണ് നേരിടുന്നത്. 4ന് 12 വയസിന് താഴെയുള്ള താരങ്ങളുടെ സെമിയിൽ വൈക്കം കിക്കോഫ് അക്കാഡമി തിരുവല്ല ഫുട്ബോൾ അക്കാഡമിയെ നേരിടും. മുൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി ചാക്കോ ഉദ്ഘാടനം ചെയ്യും.ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് റെജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഇന്നലെ നടന്ന നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ സീമെൻസിനെ ഏകപക്ഷീയമായ ഒരു ഗോളിന് പൾസ് ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം പരാജയപ്പെടുത്തി.ലൈബീരിയൻ താരം അദ്വേതാണ് ഗോൾ നേടിയത്.നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു.