02-court

പെരിങ്ങനാട് : തൊഴിലുറപ്പിന്റെ കരുത്തിൽ ബാഡ്മിന്റൺ കോർട്ടും. പള്ളിക്കൽ പഞ്ചായത്തിലെ 15ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് പെരിങ്ങനാട് തൃ​ച്ചേന്ദമംഗലം ഹൈസ്കൂളിന് പുതുവത്സര സമ്മാനമായി ബാഡ്മിന്റൺ കോർട്ട് പണിതു നൽകിയ​ത് . മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.4ലക്ഷം രൂപാ ചെലവിലാണ് കോർട്ട് നിർമിച്ച​ത്. പുതുവൽസര ദിനത്തിൽ വാർഡ് മെമ്പർ ഷെല്ലിബേബിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ജി.പ്രസന്നകുമാരി കോർട്ട് സ്‌കൂളിന് കൈമാറി. 111 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ച് 20 തൊഴിലാളികൾ പ്രവർത്തനങ്ങളിൽ പങ്കാളികളായി.ഒരു ലക്ഷം രൂപ വേതന ഇനത്തിലും 2.4 ലക്ഷം രൂപാ മെറ്റീരിയൽ ഇനത്തിലും ചെലവായി.