പന്തളം: മഹാകവി കുമാരനാശാന്റെ നൂറു വർഷങ്ങൾ പിന്നിടുന്ന 'ചിന്താവിഷ്ടയായ സീത ' എന്ന കാവ്യത്തിന്റെ സംവാദം വായനക്കൂട്ടം കുളനടയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 3ന് പന്തളം വ്യാപാര ഭവനിൽ നടക്കും, 'ആശാന്റെ സീതാകാവ്യം പുതിയ കാലത്തിന്റെ സ്ത്രീപക്ഷ വായന' എന്ന വിഷയത്തെപ്പറ്റി പി.കെ.അനിൽകുമാറും' കാലത്തെ അതിജീവിക്കുന്ന ആശാന്റെ സീതാകാവ്യം ' എന്നതിനെ കുറിച്ച് സൗഭാഗ്യ കുമാരിയും പ്രഭാഷണം നടത്തും. പ്രൊഫ. ഡി.പ്രസാദ് മോഡറേറ്റർ ആയിരിക്കുെന്ന് സംഘാടക സമിതി ഭാരവാഹികളായ ജി.രഘുനാഥും സുരേഷ് പനങ്ങാടും അറിയിച്ചു.