02-kit

പത്തനം​തിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വൈദികനായിട്ട് 77​ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ദിവസം എൻ.എച്ച്. മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഗാനാർച്ചനയും ന്യൂ ഇയർ കിറ്റ് വിതരണവും നടത്തി. ഗായിക ചന്ദ്രലേഖയും സാമൂഹിക പ്രവർത്തക മഞ്ചു വിനോദും കിടപ്പ്‌രോഗികൾക്ക് ന്യൂ ഇയർ കിറ്റ് വിതരണം ചെയ്തി. സംഗീത സംവിധാകൻ ലാൽകൃഷ്ണ, ആറന്മുള ജനമൈത്രി അംഗങ്ങളായ രാജൻ കുഴിക്കാല, രാധാമണി എന്നിവർ പങ്കെടുത്തു.

മഞ്ജുവിനോദ് എഴുതിയ ഗാനം ഫാദർ ആഷിഷ്‌ തോമസ്‌ ജോർജിന്റെ ഈണത്തിൽ ചന്ദ്രലേഖ ആലപിച്ചു.