ന്യൂഡൽഹി: കേന്ദ്ര നഗരകാര്യ പാർപ്പിട മന്ത്രാലയം തയ്യാറാക്കിയ രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ റാങ്കിംഗ് പട്ടികയിൽ മദ്ധ്യപ്രദേശിലെ ഇൻഡോർ (4659പോയിന്റ്) തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്ത്. കൊൽക്കത്തയാണ് ഏറ്റവും പിന്നിൽ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നഗരങ്ങളിൽ സർവെ നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.

സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളത്തിന് 21-ാം സ്ഥാനമാണ്. വൃത്തിയുടെ അടിസ്ഥാനത്തിലും വെളിയിട വിസർജ്ജന മുക്തമായതിന്റെയും അടിസ്ഥാനത്തിൽ സർവെ നടത്തി പോയിന്റു നൽകുന്ന സ്വച്‌ഛ സർവേക്‌ഷൻ 2020 ലീഗിന്റെ ഭാഗമായി 2019ലെ ഏപ്രിൽ-ജൂൺ, ജൂലായ്-സെപ്തംബർ പാദങ്ങളുടെ ഫലമാണ് പുറത്തു വിട്ടത്.

കേരളത്തിൽ നിന്ന് റാങ്കിംഗ് പട്ടികയിൽ ഇടം നേടിയ നഗരങ്ങളും പോയിന്റും:

256-ആലപ്പുഴ(2017.71), 299-കോഴിക്കോട് (1804.28), 334-പാലക്കാട് (1602.73),356-തൃശൂർ(1473.89), 363-തിരുവനന്തപുരം(1448.87), 377-കൊല്ലം(1371.44), 409-കൊച്ചി(1109.51), 410-കോട്ടയം(1083.7)

മറ്റു റാങ്കുകൾ:

പത്തു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള വൃത്തിയുള്ള നഗരം: അഹമ്മദാബാദ് (ഗുജറാത്ത്)

പത്തു ലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള ഖരമാലിന്യ സംസ്‌കരണത്തിൽ മുന്നിലുള്ള നഗരം: സൂററ്റ് (ഗുജറാത്ത്)

3-10 ലക്ഷം ജനസംഖ്യയുള്ള വൃത്തിയുള്ളനഗരം: ഉജ്ജ്വയിൻ(മദ്ധ്യപ്രദേശ്)

1-3 ലക്ഷം ജനസംഖ്യയുള്ള വൃത്തിയുള്ള നഗരം: ന്യൂഡൽഹി

വൃത്തിയുള്ള തലസ്ഥാനം: ഭോപ്പാൽ(മദ്ധ്യപ്രദേശ്)

വൃത്തിയിൽ അതിവേഗത്തിൽ മാറുന്ന തലസ്ഥാനം: ചെന്നൈ

വൃത്തിയുള്ള സംസ്ഥാനം: ഛത്തീസ് ഗഡ്