03-joseph-marthoma
മാരാമൺ 125-ാമത് മാരാമൺ കൺവൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത തിരുമേനി മാരാമൺ മണൽപ്പുറത്ത് നിർവ്വഹിക്കുന്നു

മാരാമൺ : 125-ാമത് മാരാമൺ കൺവെൻഷന്റെ പന്തൽ കാൽനാട്ട് കർമ്മം ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത മാരാമൺ മണൽപ്പുറത്ത് നിർവഹിിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റവ. ജോർജ്ജ് ഏബ്രഹാം കൊറ്റനാട്, സി.വി. വർഗീസ്, അനിൽ മാരാമൺ, റവ. ശാമുവേൽ സന്തോഷം, പി.പി. അച്ചൻകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി. വി. ഗോപാലകൃഷ്ണൻ നായർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജിലി പി. ഈശോ, കോഴഞ്ചേരി പഞ്ചായത്ത് മെമ്പർ സാറാമ്മ ഷാജൻ, സജി വിളവിനാൽ, അനീഷ് കുന്നപ്പുഴ, ടി.എ. കോശി, ഡോ. ജോർജ്ജ് മാത്യു, ഷീബ തോമസ്, ജോസ് പി. വയക്കൽ, പി.റ്റി. ഷാജി, റോണി മാത്യു, തോമസ് ദാനിയേൽ, ജിബു തോമസ്, സാലി ലാലു, ജോസ് ഫിലിപ്പ്, റവ. സജി പി. സൈമൺ, റവ. ഡോ. ഏബ്രഹാം മാത്യു, റവ. അലക്‌സ് കെ. ചാക്കോ, റവ. ജോർജ്ജ് ഏബ്രഹാം, സുവിശേഷകരായ രാജു മാത്യു, തോമസ് പി. തോമസ്, ജോൺ തോമസ്, മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ മാരാമൺ കൺവൻഷൻ ശതോത്തര രജത ജൂബിലിയായി ആഘോഷിക്കുമെന്ന് മീഡിയ കൺവീനർമാരായ പി. കെ. കുരുവിള, ഡോ. എബി വാരിക്കാട് എന്നിവർ അറിയിച്ചു.
സ്റ്റാളുകൾ നടത്താൻ താൽപ്പര്യമുള്ളവർ ജനുവരി 13 ന് മുമ്പ് സുവിശേഷ സംഘം ഓഫീസുമായി ബന്ധപ്പെടണം.