പത്തനംതിട്ട : പുതുക്കിപ്പണിത മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ മൂറോൻ കൂദാശ 13, 14 തീയതികളിൽ നടക്കും. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവ മുഖ്യകാർമ്മികത്വം വഹിക്കും.
3ന് ഒരുക്ക ധ്യാനം. 5ന് തണ്ണിത്തോട് സെന്റ് ആന്റണീസ് ഓർത്തഡോക്‌സ് പള്ളിയിൽ നിന്ന് വിളംബര റാലിയും കട മ്പനാട് സെന്റ് തോമസ് ഓർഡോക്‌സ് കത്തീഡ്രലിൽ നിന്ന് ദീപശിഖാ പ്രയാണവും ആരംഭിക്കും. വൈകിട്ട് 5ന് ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ സംഗമിച്ച് പത്തനംതിട്ട ടൗൺ ചുറ്റി മാക്കാംകുന്ന് കത്തീഡ്രലിൽ എത്തിച്ചേരും. 8ന് കുറിയാക്കോസ് മാർ ക്ലീമ്മീസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. 9ന് സൗജന്യ മെഡിക്കൽ ക്യാമ്പ്.
10ന് രാവിലെ 10ന് മാക്കാംകുന്ന് ഡിസ്ട്രിക്ട് മാർത്താമറിയം സമാജത്തിന്റെ നേതൃത്വത്തിൽ അഖണ്ഡ പ്രാർത്ഥന . 11ന് വിദ്യാർത്ഥികൾക്കുള്ള വിദേശ ഉപരിപഠന സെമിനാറിന് ഫെയർഫ്യൂഷൻ എം.ഡി.ഡോ.എസ്.സജി നേതൃത്വം നൽകും.12ന് വൈകിട്ട് 4ന് പൊതുസമ്മേളനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, വീണാജോർജ്ജ് എം.എൽ.എ, ഫാ.ഡോ.എം.ഒ.ജോൺ, അഡ്വ.ബിജു ഉമ്മൻ, ഫാ.ടൈറ്റസ് ജോർജ്ജ്, ഫാ.കെ.ജി.മാത്യു, റോസ്ലിൻ സന്തോഷ്, രാജു.കെ.വർഗീസ് തുടങ്ങിയവർ സംസാരിക്കും.
15ന് വൈകിട്ട് 6.30ന് ഗാനമേള . 16ന് വൈകിട്ട് അക്വാസ്റ്റിക് ലൈവ് ബാൻഡ് .
17ന് പെരുന്നാൾ ശുശ്രൂഷകൾ . വൈകിട്ട് 7 ന് റാസ. 18ന് രാവിലെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബാന. ൈശ്ലഹീക വാഴ്വ്, നേർച്ചവിളമ്പ് എന്നിവയോടുകൂടി പെരുനാൾ സമാപിക്കും.
17കോടി രൂപ ചെലവിലാണ് ദേവാലയം നിർമ്മിച്ചതെന്ന് ഭാരവാഹികളായ ഫാ.കെ.ജി.മാത്യു, കൂദാശ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വർഗീസ് മുളയ്ക്കൽ, ജോ.കൺവീനർ രാജൻ ശാമുവേൽ, ട്രസ്റ്റി പി.ഐ.മാത്യു, സെക്രട്ടറി രാജു.കെ.വർഗീസ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജു ഗീവർഗീസ്, പബ്ലിസിറ്റി കൺവീനർ ഷിജു തോമസ് എന്നിവർ പറഞ്ഞു.