ഇലന്തൂർ: 2019-20 വാർഷിക പദ്ധതിയിൽ ആകെ വികസന ഫണ്ടിന്റെ 58.36 ശതമാനം ചെലവഴിച്ച് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനത്തും എത്തി. ജനറൽ ഫണ്ടിൽ 1,37,289,74 രൂപയും, എസ്.സി.പി വിഭാഗത്തിൽ 80,191,86 രൂപയും മെയിന്റനൻസ് ഗ്രാന്റിൽ 13,473,69 രൂപയും ചെലവഴിച്ചു.
ശാരീര മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ് പദ്ധതി 5.8 ലക്ഷം, അംഗൻവാടി പോഷകാഹാരപദ്ധതി 2.3 ലക്ഷം, വികലാംഗർക്ക് ഇലക്ട്രോണിക് വീൽ ചെയർ 7 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് 11.9 ലക്ഷം, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറി 27 ലക്ഷം, ക്ഷീരവികസന മേഖല 17.5 ലക്ഷം എന്നിങ്ങനെ തുക ചെലവഴിച്ചിട്ടുണ്ട്.
പ്ലാൻ ഫണ്ടിൽ 40.48 ലക്ഷം രൂപയുടെയും മെയിന്റനൻസ് ഗ്രാന്റിൽ 4.87 ലക്ഷം രൂപയുടെയും ബിൽ ട്രഷറിയിലുണ്ട്. ഇതു ഉൾപ്പെടെ പ്ലാൻ ഫണ്ടിൽ 67.74 ശതമാനവും മെയിന്റനൻസ് ഗ്രാന്റിൽ 56.78 ശതമാനവും ചെലവാകും.