പത്തനംതിട്ട: എല്ലാ ഭൂരഹിതർക്കും കൃഷി ചെയ്തു ജീവിക്കാൻ ഒരു ഹെക്ടർ ഭൂമി വീതം നൽകണമെന്ന് സാമൂഹ്യസമത്വ ജനാധിപത്യവേദി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആദിവാസി ദളിത് സമൂഹങ്ങളെ സർക്കാർ അവഗണിക്കുകയാണ്. കേരളത്തിലെ 5 ലക്ഷത്തിൽപരം ഏക്കർ ഭൂമി സർക്കാർ ഒത്താശയോടെ അനധികൃതമായി വൻ ഭൂമാഫിയകൾ കൈവശം വച്ച് അനുഭവിക്കുമ്പോൾ ഭൂരഹിതർ പുറമ്പോക്കിലും വാടകയ്ക്കും നരകയാതനയോടെ ജീവിക്കുന്നു. ആരാധനാലയങ്ങൾക്കും ട്രസ്റ്റുകൾക്കും ഏക്കർ കണക്കിന് ഭൂമി പതിച്ചുനൽകുന്നു. എന്നാൽ ഭൂരഹിതരായ ആദിവാസികൾക്കും ദളിതർക്കും കൃഷിചെയ്തു ജീവിക്കുവാൻ ഭൂമി നൽകാതെ കബളിപ്പിക്കുകയാണ്. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് വിജയൻ കലശക്കുഴി, ജോയിന്റ് സെക്രട്ടറി മോളി കറുകച്ചാൽ, മേരിചാക്കോ തൊടുപുഴ, രാജു വടാട്ടുപാറ, ശ്യാമള പത്തനംതിട്ട എന്നിവർ പെങ്കടുത്തു.