പത്തനംതിട്ട: കാട്ടുമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് (എം ) ജില്ലാ പ്രസിഡന്റ് എൻ.എം രാജു കളക്ടറേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി. ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. കാട്ടുമൃഗങ്ങളുടെ ശല്യം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി ഉന്നതാധികാരി സമിതിയംഗം ജോസഫ് എം.പുതുശേരി അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റിൻ എം.എൽ.എ, സ്റ്റീഫൻ ജോർജ്, എലിസബേത്ത് മാമ്മൻ മത്തായി, പി.കെ.ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.