പന്തളം:തപസ്യ പന്തളം നഗർ സമിതിയുടെ ചിത്രായനം ചിത്രകലാ സെമിനാർ സിനിമാ കോമഡി താരം ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്തു. കഥകളി കലാകാരൻ പന്തളം ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ആർട്ടിസ്റ്റ് കായംകുളം സുരേഷ് സെമിനാർ അവതരിപ്പിച്ചു. സംസ്ഥാന സഹകാര്യദർശി ശിവകുമാർ അമൃതകല മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരൻ മുഖ്യ അതിഥിയായിരുന്നു. കൺവീനർ എം.ജി.ബിജുകുമാർ, താലൂക്ക് സെക്രട്ടറി മനോജ് കുമാർ.സി.കെ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പി.എൻ.രാജേഷ് കുമാർ, ഐഡിയൽ ശ്രീകുമാർ ,ശ്രീരാജ് കൈപ്പുഴ, ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.