തിരുവല്ല: കഴിഞ്ഞദിവസം ടി.കെ.റോഡിൽ കറ്റോട് ഭാഗത്ത് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് മരിച്ച കാർ യാത്രികൻ കല്ലൂപ്പാറ കരിമ്പൽ ജോസ് മാത്യു (66) വിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 9 ന് വസതിയിലെത്തിക്കുന്ന മൃതദേഹം ശുശ്രൂഷയ്ക്ക് ശേഷം 3 ന് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്‌കരിക്കും.