പത്തനംതിട്ട: രാജ്യത്തിന്റെ മതേതരസ്വഭാവം തകർക്കുന്ന പൗരത്വഭേദഗതി നിയമം പിൻവലിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന സമിതിയംഗം എ.ഇക്ബാൽ ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ മുഹമ്മദ് അബ്ദുൾ റഹ്മാൻ ഫൈസി, കെ.പി.നൗഷാദ്, പി.അഷറഫ്, പി.ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.