മല്ലപ്പള്ളി: യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ 99-ാമത് സമ്മേളനത്തിനുള്ള പന്തലിന് സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് റവ.മാത്യു പി ജോർജ്ജ് കാൽനാട്ടു കർമ്മം നിർവഹിച്ചു.റവ.ബനോജി കെ മാത്യു അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ,ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിൻ, പഞ്ചായത്ത് അംഗങ്ങളായ രോഹിണി ജോസ്,പ്രകാശ്കുമാർ വടക്കേമുറി,ജോസി കുര്യൻ,റോയ്‌സ് വറുഗീസ്, ജോസഫ് ഇലവുംമൂട്,രാജു കളപുരയ്ക്കൽ,സി.ടി. തോമസ്,വർഗീസ് കെ.ചാക്കോ, ബിജു പുറത്തൂടൻ,സി.കെ. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.