കുന്നന്താനം: കുന്നന്താനം അക്ഷര റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷവും ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനവും നാളെ നടക്കും. കുന്നന്താനം എം.ജി.ഡി സൺഡേ സ്‌കൂൾ ഹാളിൽ നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സി.കെ.വർഗീസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. ഫാ. സി.കെ. കുര്യൻ സന്ദേശം നൽകും.