തിരുവല്ല: ജനുവരി 8 ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം അധ്യാപകരുടെയും സംസ്ഥാന സർക്കാർ ജീവനക്കാരുടെയും സംയുക്ത സംഘടനയായ എഫ്.എസ്.ഇ.ടി.ഒ. തിരുവല്ല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നന്താനത്ത് സായാഹ്ന ധർണ നടത്തി. എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.സാമുവൽ ധർണ ഉദ്ഘാടനം ചെയ്തു. യൂണിയൻ മല്ലപ്പള്ളി ഏരിയ പ്രസിഡന്റ് വി.ജി.മണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി. മധു, കെ.എസ്.ടി.എ.ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എസ്.മിനി, എൻ.ജി.ഒ. യൂണിയൻ മല്ലപ്പള്ളി ഏരിയ സെക്രട്ടറി കെ.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.