മല്ലപ്പള്ളി: കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ 28 പടയണിക്ക് തിങ്കളാഴ്ച ചൂട്ടുവെക്കും.കുളത്തൂർ കരക്കാരുടെ ചൂട്ടുവെയ്പ്പ് താഴത്തു വീട്ടിൽ കൊട്ടാരത്തിൽ മൂത്തോമുറി കൃഷ്ണപിള്ളയും,കോട്ടാങ്ങൽ കരക്കാരുടേത് പുളിക്കൽ കൊട്ടാരത്തിൽ സുരേഷ് കുമാറുമാണ് അഗ്നിയെ ആവാഹിച്ച് ശുഭാരംഭം കുറിക്കുന്നത്.വൃതശുദ്ധിയുടെയും മുന്നൊരുക്കത്തിന്റെയും നാളുകൾ,കരകളെ ആത്മീയ ഉണർവിലേക്കു നയിക്കുന്നതോടൊപ്പം 25ന് ക്ഷേത്രത്തിൽ എട്ടു പടയണിക്കു ചൂട്ടുവെക്കും.26ന് ചൂട്ടു വലത്ത്.27, 28 തീയതികളിൽ ഗണപതി കോലവും,29,30 തീയതികളിൽ അടവിയും നടക്കും.ജനുവരി 31,ഫെബ്രുവരി 1,തീയതികളിൽ വലിയ പടയണി നടക്കും.വലിയ പടയണി നാളിൽ നടക്കുന്ന വേലയും വിളക്കും പാരമ്പര്യപെരുമയോടെയുള്ള സുപ്രധാന ചടങ്ങാണ്.ഈ ദിവസങ്ങളിൽ തിരുമുഖ ദർശനം നടത്താമെന്നതിനാൽ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തും. തുടർന്ന് മകര ഭരണി നാളിൽ ഇരുകരക്കാരും പുലവൃത്തം തുള്ളി പിരിയുന്നത്തോടെയാണ് പടയണി അവസാനിക്കുന്നത്.