തിരുവല്ല: തിരുമൂലപുരം സീമെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഒന്നാം സെമിഫൈനലിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പൾസ് ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം കോട്ടയത്തെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നു. മത്സരം ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ് റെജിനോൾഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ പത്തനാപുരം ടി.എഫ്.സി, ബൊക്ക ജൂനിയർ ചങ്ങനാശ്ശേരിയെ നേരിടും. മത്സരം തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ ഉദ്ഘാടനം ചെയ്യും.