പത്തനംതിട്ട : നഗരസഭയിലെ മുണ്ടുകോട്ടക്കൽ കാമറയുടെ നിരീക്ഷണത്തിലായി. സന്നദ്ധസംഘടനങ്ങളുടെ സ്പോൺസർഷിപ്പിലൂടെയാണ് കാമറകൾ സ്ഥാപിക്കാനുളള തുക കണ്ടെത്തിയത്. 5, 6, 7 വാർഡുകളുടെ സംഗമ സ്ഥലമാണ് മുണ്ടുകോട്ടക്കൽ. കാമറകൾ സ്ഥാപിച്ചതിലൂടെ മോഷണവും മാലിന്യനിക്ഷേപവും തടയാൻ കഴിയുമെന്ന് നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ സജി കെ. സൈമൺ പറഞ്ഞു.