റാന്നി: രാജീവ് യൂത്ത് ഫൗണ്ടേഷൻ റാന്നി നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൗരത്വ സംരക്ഷണ സംഗമം നടത്തി. നിയോജക മണ്ഡലം ചെയർമാൻ ആൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പാർലമെന്റ് സെക്രട്ടറി അജിത്ത് ഐരൂർ, സ്റ്റാലിൻ മണ്ണൂരേത്ത്, അബിനു മഴവഞ്ചേരി , ബൈജു കാട്ടൂർ , റസ്സാഖ് അങ്ങാടി , ജോമോൻ ചാത്തനാട്ട് , ഹരികൃഷ്ണൻ , ലിജോ പി , എന്നിവർ പ്രസംഗിച്ചു.