മാവേലിക്കര: കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. പത്തിനാണ് ആറാട്ട്. ക്ഷേത്രതന്ത്രി നെടുമ്പള്ളിൽ തരണനല്ലൂർ എൻ.പി.പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹി​ച്ചു. സാംസ്‌കാരി​ക സമ്മേളനം നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം കെ.ജി.ജയൻ നിർവ്വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.രാജു അദ്ധ്യക്ഷനായി. കെ.ശിവശങ്കർ, എൻ.രാജീവ്, സൈനുരാജ്, ജയശ്രീ അജയകുമാർ, ലതാ.ജി, രമേശ്കുമാർ, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് വൈകീട്ട് 6.30ന് നൃത്തം, രാത്രി 8ന് കഥകളി. നാളെ വൈകീട്ട് 5.30ന് നൃത്തം, രാത്രി 7ന് കഥകളി. 4ന് രാവിലെ 11ന് കാവിൽ വാർഷിക പൂജ, നൂറുംപാലും, 11.30ന് കളമെഴുത്തുംപാട്ടും, വൈകീട്ട് 4.30ന് മ്യൂസിക്കൽ ഫ്യൂഷൻ, രാത്രി 7.30ന് നൃത്തം, 9.30ന് നാടൻപാട്ട്. 5ന് വൈകീട്ട് 5ന് തിരുവാതിര, രാത്രി 7.30ന് നൃത്തം, 9.30ന് നാടകം. 6ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ, 11.30ന് നാരായണീയ പാരായണം, 12ന് ഉത്സവബലി ദർശനം, വൈകിട്ട് 5ന് ശിവസഹസ്രനാമജപം, രാത്രി 9.30ന് ഗാനമേള. 7ന് രാവിലെ 8ന് ശ്രീബലി, 11ന് ഓട്ടൻതുള്ളൽ, വൈകീട്ട് 5ന് നൃത്തം, രാത്രി 9.30ന് ബാലെ. 8ന് ഉച്ചക്ക് 12ന് ഉത്സവബലി ദർശനം, 2ന് പാഠകം, വൈകീട്ട് 4.30ന് സംഗീതസദസ്സ്, 5ന് വേലകളി, രാത്രി 7.30ന് പ്രദോഷശ്രീബലി, ഋഷഭവാഹനമെഴുന്നള്ളത്ത്, രാത്രി 11ന് ഫ്യൂഷൻ. 9ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വേലകളി, രാത്രി 10.30ന് ഗാനമഞ്ജരി, 12ന് പള്ളിവേട്ട വരവ്. 10ന് രാവിലെ 10.30ന് തിരുവാതിരകളി, വൈകീട്ട് 4ന് ആറാട്ട് എഴുന്നള്ളിപ്പ്, 6.30ന് വയലിൻ ഡ്യുയറ്റ്, രാത്രി 10.30ന് ആറാട്ട് വരവ്. ക്ഷേത്രോപദേശകസമിതി രക്ഷാധികാരി ഡോ.എസ്.രവിശങ്കർ, പ്രസിഡന്റ് ടി.കെ.രാജു, വൈസ് പ്രസിഡന്റ് പ്രവീൺ പ്രണവം, സെക്രട്ടറി കെ.ശിവശങ്കർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.