ചാരുംമൂട്: നൂറനാട് പഞ്ചായത്തിൽ 'ജീവനി നമ്മുടെ കൃഷി - നമ്മുടെ ആരോഗ്യം' പദ്ധതി ആരംഭിച്ചു. 2020 ജനവരി ഒന്നു മുതൽ 2021 വിഷു വരെയുള്ള 470 ദിവസത്തേക്കുള്ള വിപുലമായ പദ്ധതിയാണ് ആരോഗ്യവകുപ്പുമായി ചേർന്ന് നടപ്പിലാക്കുന്നത്. പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി അശോകൻ നായർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് മധുകുമാരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ സിജി സൂസൻ ജോർജ് പദ്ധതി വിശദീകരണം നടത്തി. ആദ്യപടിയായി പഞ്ചായത്തിലെ ജില്ല , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രധിനിധികളുടെ പ്ലോട്ടുകളിൽ പോഷകത്തോട്ടം ഒരുക്കും. ജനപ്രതിനിധികൾ, കാർഷിക വികസന സമിതിഅംഗങ്ങൾ, നെല്ലുത്പാദക സമിതി , പച്ചക്കറി ക്ലസ്റ്റർ എന്നിവയുടെ ഭാരവാഹികൾ, അംഗൻവാടി ടീച്ചർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതികൾ ഇങ്ങനെ എല്ലാ വീട്ടിലും പച്ചക്കറി പോഷകത്തോട്ടം സ്കൂളുകൾ / അംഗൻവാടികൾ / മറ്റു സ്ഥാപനങ്ങളിൽ പച്ചക്കറികൃഷി വ്യാപനം ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് തലത്തിൽ പരിശീലനങ്ങൾ പഞ്ചായത്ത് തലത്തിൽ കൃഷി പാഠശാല പച്ചക്കറി ക്ലസ്റ്ററുകളുടെ വിപുലീകരണം ബയോഫാർമസികൾ, ഇക്കോ ഷോപ്പുകൾ, ക്ലസ്റ്റർ മാർക്കറ്റുകൾ, ആഴ്ച ചന്തകൾ എന്നിവയുടെ വിപുലീകരണം ജൈവ ഉത്പാദനോപാധികൾ ന്യായ വിലക്ക് ലഭ്യമാക്കൽ