കൊടുമൺ : ജനമൈത്രി പൊലീസിനെയും കൊടുമൺ ഗവൺമെന്റ് എസ്.സി.വി.എൽ.പി എസ് എസിനെയുംl സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ശുചിത്വം ശീലമാക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന ബോധവൽക്കരണ യജ്ഞം സംഘടിപ്പിച്ചു. കൊടുമൺ സബ് ഇൻസ്പെക്ടർ ബൈജു ഉദ്ഘാടനം നിർവഹിച്ചു കൊടുമൺ സ്റ്റേഷനിലെ എ.എസ്.ഐ വിജയൻ കുട്ടി, അഭിജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ നൗഷാദ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു. തുടർന്ന് കൊടുമൺ ജംഗ്ഷനിൽ ഈ സ്കൂളിലെ കുട്ടികളോടൊപ്പം പൊതുജനങ്ങൾക്ക് പരിസര ശുചിത്വത്തെ പറ്റിയും പൊതുസ്ഥലം വൃത്തിയായി സൂക്ഷിക്കുന്നതിനേ പറ്റിയും പൊതു സ്ഥലത്ത് തുപ്പരുത് എന്നും ബോധവത്കരണം നടത്തി.കൊടുമൺ എസ്.സി.വി.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സുജ കെ.പണിക്കർ, അദ്ധ്യാപകരായ സജു,അശോകൻ സുമ,അശ്വതി,ശശികല,റോസമ്മ രജിത ,മിനി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.