മല്ലപ്പള്ളി: പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക,എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതു മേഖലാ ജീവനക്കാരും അദ്ധ്യാപകരും 8ന് നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് മല്ലപ്പള്ളി താലൂക്കിൽ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഓ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സായാഹ്ന ധർണകൾ നടത്തി.വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ നടത്തിയ ധർണ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം.അലക്‌സ് ഉദ്ഘാടനം ചെയ്തു.മല്ലപ്പള്ളി ടൗണിൽ നടത്തിയ സായാഹ്ന ധർണ എൻ.ജി.ഒ യൂണിയൻ ജില്ലാ ജില്ലാ ട്രഷറാർ ജി.ബിനുകുമാറും വെണ്ണിക്കുളത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്‌സും ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ കെ.എസ്.ടി.എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എ.കെ പ്രകാശ്,കെ.ജി.ഓ ഏ ഏരിയാ സെക്രട്ടറി സതീഷ് ബാബു എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി രാജേന്ദ്രൻ മല്ലപ്പള്ളി ഏരിയ സെക്രട്ടറി കെ ശ്രീനിവാസൻ,പ്രസിഡന്റ് വി.ജി മണി തുടങ്ങിയവർ പ്രസംഗിച്ചു. അയിരൂർ:പണിമുടക്ക് വിജയിപ്പിക്കുന്നതിന് ചെറുകോൽപ്പുഴയിൽ എഫ്.എസ്.ഇ.ടി.ഓ അയിരൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ധർണ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു എം അലക്‌സ് ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബിനു കെ.സാം,എൻ.ജി.ഒ യൂണിയൻ റാന്നി ഏരിയ സെക്രട്ടറി ഒ.ടി ദിപിൻ ദാസ്,എം.എസ് വിനോദ് ,ജെ പി ബിനോയ് തുടങ്ങിയവർ സംസാരിച്ചു.