ഇലവുംതിട്ട: ഇലവുംതിട്ട റസിഡന്റ്‌​സ് അസോസിയേഷൻ ക്രിസ്മസ് പുതുവത്സര അഘോഷം നാളെ 2.30 മുതൽ ഇലവുംതിട്ട മൂലൂർ സ്മാരക എസ്.എൻ.ഡി.പി ഹാളിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് വി.കെ രവീന്ദ്രന്റെ അദ്ധ്യക്ഷത വഹിക്കും. ഇലവുംതിട്ട സാൽവേഷൻ ആർമി ചർച്ചിലെ ക്യാപ്റ്റൻ ബിനു പ്രകാശ് ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് ക്രിസ്മസ് കരോൾ ഗാനം, ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ ബോധവൽക്കരണ ക്‌ളാസ്, 'മാലിന്യ സംസ്‌കരണവും ഹരിത ചട്ട പാലനവും എന്ന വിഷയത്തിൽ കെ.രാധാകൃഷ്ണൻ നായർ നയിക്കുന്ന ക്‌ളാസ്, റിട്ട.മേജർ കെ കെ ഏബ്രഹാം,ജില്ലാ പഞ്ചായത്തംഗം വിനീതാ അനിൽ,ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധരൻ അസോസിയേഷൻ സെക്രട്ടറി സകേശൻ, ജോർജ്ജ് മാമ്മൻ എന്നിവർ സംസാരിക്കും.