പത്തനംതിട്ട : മീരാണ്ണൻ മീരാ റാവുത്തർ ട്രസ്റ്റ് അഞ്ചാം വാർഷിക സമ്മേളനവും പൗരത്വ നിയമ ഭേതഗതിയെ കുറിച്ചുള്ള സെമിനാറും 5ന് രാവിലെ 9 മുതൽ പത്തനംതിട്ട ടൗൺ ഹാളിൽ നടക്കും. കേരളാ ഹൈക്കോടതി മുൻ ജഡ്ജ് ജസ്റ്റീസ് കമാൽ പാഷ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.ഷേയ്ഖ് പരീദിന്റെ അദ്ധ്യക്ഷത വഹിയ്ക്കും.തീരദേശ സംരക്ഷണ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേയ്ഖ് പരീദ് മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി എം.മാരാണ്ണൻ മീരാ വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ ഖാദർ വരവുചെലവു കണക്കും അവതരിപ്പിക്കുമെന്നും ജോയിന്റ് സെക്രട്ടറി റഷീദ് ആനപ്പാറ അറിയിച്ചു.