പത്തനംതിട്ട: ആരോഗ്യ രംഗത്തെ തെറ്റായ പ്രചാരണങ്ങൾക്കെതിരെ വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്നതിനും ശാസ്ത്രാവബോധം വളർത്തുന്നതിനും ഡോക്‌ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തുന്ന അമൃതകിരണം ആരോഗ്യപ്രശ്നോത്തരി മെഡി ഐക്യു

11ന് രാവിലെ ഒൻപതിന് അഴൂർ റോഡിൽ ഗവ. ഗസ്റ്റ് ഹൗസിന് എതിർവശത്തുള്ള കെ.ജി.എം.ഒ.എ ഹാളിൽ നടക്കും.
പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഇൗ മാസം 8. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും 5000, 2500, 1000 എന്നിങ്ങനെ ക്യാഷ് അവാർഡും നൽകും.ജേതാക്കൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാം.പേര് രജിസ്റ്റർ ചെയ്യേണ്ട വാട്സാപ്പ് നമ്പരുകൾ: 9895830150, 9446539451.