ഇലന്തൂർ: ഇലന്തൂർ വൈസ്മെൻ ക്ളബിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെയും കോഴഞ്ചേരി ജില്ലാ കാൻസർ സെന്ററിന്റയും സഹകരണത്തോടെ സൗജന്യ കാൻസർ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ളാസും 11ന് നെടുവേലി ജംഗ്ഷന് സീമപത്തെ ഹോളി ഇമ്മാനുവേൽ സി.എസ്.എെ ചർച്ച് പാരിഷ് ഹാളിൽ നടക്കും. രാവില 8.30ന് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. വൈസ് മെൻ ക്ളബ് പ്രസിഡന്റ് എം.ടി തോമസ് അദ്ധ്യക്ഷത വഹിക്കും. റീജിയണൽ കാൻസർ സെന്റർ ഡയറക്ടർ അജിത്ബാബു മുഖ്യസന്ദേശം നൽകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുകുന്ദൻ, ഡോ.ലീലാഗോപീകൃഷ്ണ, സാംസൺ എെസക്, ഗ്രാമ പഞ്ചായത്തംഗം പ്രിസ്റ്റോ പി.തോമസ് എന്നിവർ സംസാരിക്കും. രജിസ്റ്റർ ചെയ്യേണ്ട സ്ഥലവും ഫോൺനമ്പരും : മൈക്രോലാബ് ലാബോറട്ടറീസ് ഇലന്തൂർ - 9745441555, താഴയിൽ നിധി ലിമിറ്റഡ് നെല്ലിക്കാല - 9895126991, പുത്തൻവീട്ടിൽ ഏജൻസീസ് മാർക്കറ്റ് ജംഗ്ഷൻ - 9447591707, പി.ടി.എസ് ആൻഡ് സാജ്, ജെ.എം ആശുപത്രി ജംഗ്ഷൻ - 9446062677.