04-bchs
സി എം സി വെല്ലൂർ റുമറ്റോളജി സർവീസസ് മേധാവിയും ഇന്ത്യൻ റുമറ്റോളജി അസ്സോസ്സിയേഷൻ ഉപാധ്യക്ഷനുമായ ഡോ. ദെബാശിഷ് ദാൻഡേയാണ് വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ റുമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സി.എം.സി വെല്ലൂർ റുമറ്റോളജി സർവീസസ് മേധാവിയും ഇന്ത്യൻ റുമറ്റോളജി അസോസിയേഷൻ ഉപാദ്ധ്യക്ഷനുമായ ഡോ.ദെബാശിഷ് ദാൻഡേ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഡയറക്ടറും സി.ഇ.ഒയുമായ പ്രൊഫ.ഡോ.ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. മാനേജർ റവ.ഫാ.സിജോ പന്തപ്പള്ളിൽ, അസോസിയേറ്റ് ഡയറക്ടർമാരായ ഡോ.മോഹൻ വർഗീസ്,ഡോ.ജോൺ വല്യത്ത്,പ്രൊഫ.ഡോ.ആർ എൻ ശർമ്മ, ഡോ.എലിസബത്ത് ജെയിംസ് എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം നടന്ന ശില്പശാലയിൽ ഡോ.പദ്മനാഭ ഷേണായി,ഡോ.സന്ദീപ് സുരേന്ദ്രൻ,ഡോ.മിഥുൻ സി ആർ,ഡോ.വിശാദ് വിശ്വനാഥ് എന്നിവർ ക്ലാസുകൾ നയിച്ചു.ചൊവ്വ ,വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ 8.30 മുതൽ 4.30 വരെയും തിങ്കൾ,ബുധൻ ദിവസങ്ങളിൽ വൈകിട്ട് 4.30 മുതൽ 7വരെയും ശനിയാഴ്ച്ചകളിൽ 8.30മുതൽ 1വരെയും ഒ.പി വിഭാഗം പ്രവർത്തിക്കുമെന്ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റുമറ്റോളജി സർവീസസ് മേധാവി ഡോ.വിഷ്ണു എസ് ചന്ദ്രൻ അറിയിച്ചു.