പന്തളം: ജില്ലയ്ക്ക് സർക്കാർ അനുവദിച്ച കമ്മ്യൂണിറ്റി പൊലീസ് റിസോഴ്‌സ് സെന്ററിന്റെയും എ ടൈപ്പ് ഡോർമിറ്ററിയുടെയും നിർമ്മാണം പന്തളം പൊലീസ് സ്റ്റേഷൻ പരിസരത്ത് പൂർത്തികരിച്ചു. ഇതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മുഖ്യമത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് മഖേന നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും.ജില്ലാ പൊലീസ് മേധാവി ജി.ജയ് ദേവ് ,അന്നപൂർണാദേവി,പി.കെ.കുമാരൻ, കെ.പി.ഉദയഭാനു, ബാബു ജോർജ്, എ.പി.ജയൻ തുടങ്ങിയവർ പ്രസംഗിക്കും.