കോഴഞ്ചേരി : പുരോഗമന കലാസാഹിത്യ സംഘം കോഴഞ്ചേരി ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സഫ്ദർ ഹാഷ്മി, ശ്യാംമോഹൻ അനുസ്മരണവും പൗരത്വ ബില്ലിനെതിരെയുള്ള പ്രതിധേഷ കൂട്ടായ്മയും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ. ടി.കെ. ജി. നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, ശിവരാജൻ ചെന്നീർക്കര, ശ്രീരാജ്, മനീഷ് , വി.കെ. ബാബു രാജ്, ആറന്മുള തങ്കച്ചൻ, കിടങ്ങന്നൂർ പ്രസാദ്, വിവേകാനന്ദ ബോധി , എം.കെ. കുട്ടപ്പൻ കമലകുഞ്ഞി, അനിത ദിവോദയം , രാജൻ വർഗീസ്, മിനിശ്യാം മോഹൻ, ബിജിലി പി. ഈശോ, അജീഷ് പി., എം. വിജയൻ എന്നിവർ പങ്കെടുത്തു.