പത്തനംതിട്ട : മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ത്രിദിന സൗജന്യ ദന്ത പരിശോധനാ ക്യാമ്പ് ആരംഭിച്ചു. തിരുവല്ല പുഷ്പഗിരി ദന്തൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ് ഇന്നും തിങ്കളും തുടരും. ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ എം.ജോസ് പോൾ, പി.ടി.എ പ്രസിഡന്റ് എം.എച്ച് ഷാജി, ഹെഡ്മിസ്ട്രസ് എലിസബേത്ത് ജോൺ,മീന എലിസബേത്ത്, മത്തായി എന്നിവർ സംസാരിച്ചു.