തിരുവല്ല: പ്ലാസ്റ്റിക് നിരോധന ബോധവൽക്കരണത്തിന്റെ പ്രചരണാർത്ഥം നഗരസഭയുടെ ആഭിമുഖ്യത്തിൽ തുണി സഞ്ചികൾ വിതരണം ചെയ്തു.നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഉപാദ്ധ്യക്ഷ അനു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.വരുംദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റ്,റവന്യു ടവർ എന്നിവിടങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്നും നഗരസഭാ സെക്രട്ടറിവി. സജികുമാർ അറിയിച്ചു.