പത്തനംതിട്ട: ജനുവരി എട്ടിന് ഇടത്, വലത് ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദർശൻ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ജില്ലാ കമ്മറ്റി നടത്തിയ ഹെഡ്പോസ്റ്റാഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് ലക്ഷത്തോളം പേരുടെ പെൻഷൻ നിറുത്തലാക്കിയ സംസ്ഥാന നടപടി അംഗീകരിക്കാനാവില്ല. കെ.എസ്.ആർ.ടി.സിയെ സ്വകാര്യവൽക്കരിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എ.എസ് രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.സതീഷ്കുമാർ, ഭാരവാഹികളായ പി.എസ്.ശശി, സി.എസ്.ശ്രീകുമാർ, പി.ജി.ഹരികുമാർ, എൻ.വി പ്രമോദ്, സി.കെ സുരേഷ്, കെ.എസ്.സുരേഷ്കുമാർ, രാജൻ പളളിക്കൽ, വി.ജി.ശ്രീകാന്ത്, കെ.ജി.സുരേന്ദ്രൻ, വി.രാജൻപിളള, കെ.ജി.അനിൽകുമാർ, സോണിസത്യൻ, എൽ. സരളാദേവി എന്നിവർ സംസാരിച്ചു.