തിരുവല്ല: നഗരസഭ 6,7,8 വാർഡുകളിൽ നിലവിലുള്ള കിഴക്കൻ മുത്തൂർ പാടശേഖരസമിതി അംഗങ്ങളായ കർഷകർ ഈവർഷത്തെ പാട്ടം ലഭിക്കാനായി കരം അടച്ച രസീതും ബാങ്ക് അക്കൗണ്ട് നമ്പരും അപേക്ഷയും 15ന് മുൻപായി പാടശേഖര ഭാരവാഹികളെ ഏൽപ്പിക്കണമെന്ന് സമിതി സെക്രട്ടറി അനിൽകുമാർ അറിയിച്ചു.